പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവ്; ഇന്ന് 220 പേര്‍ക്ക് രോഗബാധ, കൊവിഡ് ബാധിതര്‍ കൂടുതല്‍ അരിക്കുളം പഞ്ചായത്തില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 220 പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് 220 പേര്‍ക്ക് രോഗം ബാധിച്ചത്.
അരിക്കുളം പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. പഞ്ചായത്തില്‍ ഇന്ന് 49 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്കി.
മേഖലയിലെ മറ്റു പഞ്ചായത്തുകളില്‍ പ്രതിദിന രോഗബാധിതര്‍ കുറഞ്ഞിട്ടുണ്ട്. നാല് പഞ്ചായത്തുകളില്‍ കൊവിഡ് കേസുകള്‍ പത്തിന് താഴെയാണ്. ചെറുവണ്ണൂര്‍, കായണ്ണ, കൂത്താളി, തുറയൂര്‍ പഞ്ചായത്തുകളിലാണ്. പത്തിന് താഴെയാണ് കൊവിഡ് കേസുകള്‍.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 27
അരിക്കുളം-49
ചക്കിട്ടപ്പാറ – 43
ചങ്ങരോത്ത് -23
ചെറുവണ്ണൂര്‍ – 7
കായണ്ണ – 4
കീഴരിയൂര്‍- 14
കൂത്താളി – 8
മേപ്പയ്യൂര്‍ – 21
നൊച്ചാട്- 15
തുറയൂര്‍ – 9