പേരാമ്പ്ര മേഖലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 177 പേര്‍ക്ക്; മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ പ്രതിദിന രോഗികള്‍ ഇരുപതിന് മുകളില്‍, മേപ്പയൂരില്‍ ആശ്വാസം, നോക്കാം വിശദമായി



പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്ന് 177 പേര്‍ക്കാണ് മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മുന്നൂറിന് മുകളില്‍ കേസുകളാണ് പേരാമ്പ്ര മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 177 പേരില്‍ 172 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. അഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മേപ്പയൂര്‍ പഞ്ചായത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലും നേരിയ കുറവുണ്ട്. ഇന്ന് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത് 14 പേര്‍ക്കാണ്. കഴിഞ്ഞ രണ്ട് ദിവസവും 40ന് മുകളില്‍ ആളുകള്‍ക്കാണ് മേപ്പയൂരില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

പേരാമ്പ്ര പഞ്ചായത്തില്‍ 21പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. ചക്കിട്ടപ്പാറ, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളില്‍ ഇരുപതിന് മുകളിലാണ് രോഗബാധിതര്‍.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 18
അരിക്കുളം-26
ചക്കിട്ടപ്പാറ – 27
ചങ്ങരോത്ത് -14
ചെറുവണ്ണൂര്‍ – 4
കായണ്ണ – 4
കീഴരിയൂര്‍-25
കൂത്താളി – 10
മേപ്പയ്യൂര്‍ -14
നൊച്ചാട്- 14
തുറയൂര്‍ – 16