പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്; ഇന്ന് 39 പേര്‍ക്ക് രോഗബാധ, കൂടുതല്‍ രോഗികള്‍ നൊച്ചാട് പഞ്ചായത്തില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്. ഇന്ന് 39 പുതിയ കൊവിഡ് രോഗികളാണ് മേഖലയിലുള്ളത്. കഴിഞ്ഞ ദിവസം മുപ്പത് പേര്‍ക്കായിരുന്നു മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നൊച്ചാടൊഴികെ മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നൊച്ചാട് പഞ്ചായത്തില്‍ പതിനഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രണ്ട് കേസുകള്‍ മാത്രമായിരുന്നു പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ പഞ്ചായത്താണ് കൂടുല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ രണ്ടാമതുള്ളത്. മേഖലയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്ന് അഞ്ചില്‍ താഴെയാണ് പുതിയ രോഗികളുടെ എണ്ണം. തുടര്‍ച്ചയായ രണ്ടാം ദിവസവും കീഴരിയൂരില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 4
അരിക്കുളം – 2
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 5
കായണ്ണ – 2
കീഴരിയൂര്‍- 0
കൂത്താളി – 2
മേപ്പയ്യൂര്‍ – 4
നൊച്ചാട്- 15
തുറയൂര്‍ – 1