പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും അമ്പത് കടന്നു; ഇന്ന് 54 പേര്‍ക്ക് രോഗബാധ, ചക്കിട്ടപാറയില്‍ 16 പേര്‍ക്ക് കൊവിഡ്


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും അമ്പത് കടന്നു. 54 പേര്‍ക്കാണ് മേഖലയില്‍ കൊവിഡ്-19 രോഗം സ്ഥിരീകരിച്ചത്. ചക്കിട്ടപാറ, ചെറുവണ്ണൂര്‍ എന്നീവയൊഴികെയുള്ള പഞ്ചായത്തുകളില്‍ ഇന്ന് പത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ഉള്ളത്.

പേരാമ്പ്ര മേഖലയിലെ അരിക്കുളം പഞ്ചായത്തില്‍ ഇന്ന് പുതിയ രോഗികള്‍ ഇല്ല. തുടര്‍ച്ചയായ രണ്ടാം ദിനമാണ് പഞ്ചായത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പതിനാറ് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് പോസിറ്റീവായത്. പഞ്ചായത്തില്‍ ഇന്നലെ രണ്ട് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.

ചെറുവണ്ണൂര്‍ പഞ്ചായത്താണ് രണ്ടാമതുള്ളത്. പത്ത് പേര്‍ക്കാണ് ചെറുവണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ആറ് കേസുകളുണ്ടായിരുന്നതാണ് ഇന്ന് പത്തായി വര്‍ദ്ധിച്ചത്. മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ആഞ്ചില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കീഴരിയൂര്‍, കൂത്താളി, തുറയൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഒന്ന് വീതം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 5
അരിക്കുളം – 0
ചക്കിട്ടപ്പാറ – 16
ചങ്ങരോത്ത് – 3
ചെറുവണ്ണൂര്‍ – 10
കായണ്ണ – 2
കീഴരിയൂര്‍- 1
കൂത്താളി – 1
മേപ്പയ്യൂര്‍ – 9
നൊച്ചാട്- 6
തുറയൂര്‍ – 1