പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു; ഇന്ന് 65 രോഗികള്‍; വിശദമായ കണക്കുകള്‍



പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 65 പേര്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. ഇന്നലെ 48 രോഗികള്‍ മാത്രമാണ് മേഖലയില്‍ ഉണ്ടായിരുന്നത്.

നൊച്ചാട് പഞ്ചായത്തിലാണ് ഇന്ന കൂടുതല്‍ രോഗികളുള്ളത്. ഇന്നലെ അഞ്ച് രോഗികള്‍ മാത്രമുണ്ടായിരുന്ന നൊച്ചാട് ഇന്ന് രോഗികളുടെ എണ്ണം 12 ആയി ഉയര്‍ന്നു.

ഇന്നലെ നാല് രോഗികളുണ്ടായിരുന്ന അരിക്കുളത്തും 15 രോഗികളുണ്ടായിരുന്ന കീഴരിയൂരും ഇന്ന് രോഗികളുടെ എണ്ണം 11 ആയി. ഇന്നലെ ആറ് രോഗികളുണ്ടായിരുന്ന കായണ്ണ പഞ്ചായത്തില്‍ ഇന്ന പുതിയ രോഗികളില്ല.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 3
അരിക്കുളം – 11
ചക്കിട്ടപ്പാറ – 3
ചങ്ങരോത്ത് – 8
ചെറുവണ്ണൂര്‍ – 5
കായണ്ണ – 0
കീഴരിയൂര്‍ – 11
കൂത്താളി – 1
മേപ്പയ്യൂര്‍ – 6
നൊച്ചാട് – 12
തുറയൂര്‍ – 5


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.