പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 41 പേര്‍ക്ക്; വിശദമായ കണക്കുകള്‍ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ്-19 കേസുകളുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞു. ഇന്നലെ 73 കേസുകള്‍ സ്ഥിരീകരിച്ച മേഖലയില്‍ ഇന്ന് വെറും 41 കേസുകള്‍ മാത്രമാണുള്ളത്. എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് ഉള്ളത്.
മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍. ഏഴ് രോഗികളാണ് ഇന്ന് മേപ്പയ്യൂരിലുള്ളത്. ഇന്നലെ മേപ്പയ്യൂരില്‍ ഒമ്പത് കേസുകളായിരുന്നു.
പേരാമ്പ്ര പഞ്ചായത്തിലും ചക്കിട്ടപാറയിലും ഇന്ന് ആറ് കേസുകള്‍ വീതമാണ് ഉള്ളത്. പേരാമ്പ്രയില്‍ പത്തും ചക്കിട്ടപാറയില്‍ ഒമ്പതും കേസുകളായിരുന്നു ഇന്നലെ. ഇന്നലെ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നൊച്ചാട് പഞ്ചായത്തില്‍ ഇന്ന് കേസുകളുടെ എണ്ണം അഞ്ചായി കുറഞ്ഞു.
അരിക്കുളം, ചങ്ങരോത്ത്, കായണ്ണ പഞ്ചായത്തുകളില്‍ ഇന്ന് നാല് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. അരിക്കുളത്തും ചങ്ങരോത്തും ഇന്നലെ മൂന്ന് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കായണ്ണയില്‍ ഇന്നലെ എട്ട് കേസുകള്‍ ഉണ്ടായിരുന്നു.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:
പേരാമ്പ്ര – 6
അരിക്കുളം – 4
ചക്കിട്ടപ്പാറ – 6
ചങ്ങരോത്ത് – 4
ചെറുവണ്ണൂര്‍ – 1
കായണ്ണ – 4
കീഴരിയൂര്‍- 1
കൂത്താളി – 2
മേപ്പയ്യൂര്‍ – 7
നൊച്ചാട്- 5
തുറയൂര്‍ – 1