പേരാമ്പ്ര മേഖലയില്‍ കേസുകള്‍ കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 71 പേര്‍ക്ക്, രോഗബാധിതര്‍ കൂടുതല്‍ മേപ്പയ്യൂര്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 71 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 71എന്ന കണക്ക്. മേഖലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മേപ്പയ്യൂര്‍ പഞ്ചായത്തിലാണ്. 20 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 3
ചക്കിട്ടപ്പാറ – 2
നൊച്ചാട് -5
മേപ്പയ്യൂര്‍ – 20
ചങ്ങരോത്ത് – 5
കൂത്താളി – 4
തുറയൂര്‍ – 9
അരിക്കുളം – 5
കീഴരിയൂര്‍ – 9
ചെറുവണ്ണൂര്‍ – 7
കായണ്ണ – 2