പേരാമ്പ്ര മേഖലയില്‍ കൊവിഡ് ബാധിതര്‍ ഇരുനൂറിന് മുകളില്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 212 പേര്‍ക്ക്, ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തുറയൂരില്‍


പേരാമ്പ്ര: മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 212 പേര്‍ക്ക്. തുറയൂര്‍, അരിക്കുളം പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കായണ്ണ പഞ്ചായത്തിലാണ് ഇന്ന് ഏറ്റവും കുറവ് രോഗികള്‍ എട്ട് പേര്‍ക്കാണ് പ്രദേശത്ത് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര പഞ്ചായത്തില്‍ 20 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 20
അരിക്കുളം- 29
ചക്കിട്ടപ്പാറ – 20
ചങ്ങരോത്ത് -21
ചെറുവണ്ണൂര്‍ – 25
കായണ്ണ – 8
കീഴരിയൂര്‍-12
കൂത്താളി – 18
മേപ്പയൂര്‍ -9
നൊച്ചാട്- 20
തുറയൂര്‍ – 30