പേരാമ്പ്ര മേഖലയില്‍ ഇന്ന് 148 പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ കൂടുതല്‍ അരിക്കുളം, ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതെ തുറയൂര്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 100 ന് മുകളില്‍ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 148 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 148 എന്ന കണക്ക്. മേഖലയിലെ നാല്് പഞ്ചായത്തുകളില്‍ 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അരിക്കുളം പഞ്ചായത്തിലാണ്. 33 പേര്‍ക്കാണ് ഇന്നിവിടെ കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്ര, ചക്കിട്ടപ്പാറ, ചങ്ങരോത്ത് എന്നീ പഞ്ചായത്തുകളില്‍ 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നൊച്ചാട്, കൂത്താളി എന്നീ പഞ്ചായത്തുകളില്‍ 10 ന് മുകളില്‍ കൊവിഡ് കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കൂത്താളിയില്‍ ഇന്ന് കൊവിഡ് പോസിറ്റീവായ ഒരാളുടെ ഉറവിടം വ്യക്തമല്ല. തുറയൂര്‍ പഞ്ചായത്തില്‍ ആര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടില്ല.

 

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 23
ചക്കിട്ടപ്പാറ – 24
നൊച്ചാട് -13
മേപ്പയ്യൂര്‍ – 5
ചങ്ങരോത്ത് – 21
കൂത്താളി – 10
തുറയൂര്‍ – 0
അരിക്കുളം – 33
കീഴരിയൂര്‍ – 8
ചെറുവണ്ണൂര്‍ – 8
കായണ്ണ – 3