പേരാമ്പ്ര മേഖലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്; കൂടുതല്‍ രോഗികള്‍ അരിക്കുളം പഞ്ചായത്തില്‍, വിശദമായ കണക്കുകള്‍ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25 പേര്‍ക്ക്. കോവിഡ് പോസിറ്റീവായ മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അരിക്കുളം പഞ്ചായത്തിലാണ്. പതിനാല് പേര്‍ക്കാണ് ഇവിടെ ഇന്ന് കൊവിഡ് പോസിറ്റീവായത്. അരിക്കുളമൊഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും അഞ്ചില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഏഴ് പഞ്ചായത്തുകളില്‍ ഒരാള്‍ക്ക് വീതവും രണ്ടിടങ്ങളില്‍ രണ്ട് കേസുകളുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തുറയൂര്‍ പഞ്ചായത്തില്‍ ഇന്ന് ആര്‍ക്കും രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:

പേരാമ്പ്ര – 1

അരിക്കുളം – 14

ചക്കിട്ടപ്പാറ – 1

ചങ്ങരോത്ത് – 1

ചെറുവണ്ണൂര്‍ – 1

കായണ്ണ – 2

കീഴരിയൂര്‍- 2

കൂത്താളി – 1

മേപ്പയ്യൂര്‍ – 1

നൊച്ചാട്- 1

തുറയൂര്‍ – 0