പേരാമ്പ്ര മേഖലയില്‍ ഇന്ന് 30 പേര്‍ക്ക് കൊവിഡ്; കീഴരിയൂരിലും കൂത്താളിയിലും പുതിയ രോഗികളില്ല, വിശദമായ കണക്കുകള്‍ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 30പുതിയ കൊവിഡ് രോഗികള്‍. മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവായ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ചക്കിട്ടപാറ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ്് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്ര, അരിക്കുളം പഞ്ചായത്തുകളില്‍ ഇന്ന് അഞ്ച് കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കീഴരിയൂരിലും കൂത്താളിയിലും ഇന്ന് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ ഇന്ന് അഞ്ചില്‍ താഴെയാണ് പുതിയ രോഗികളുടെ എണ്ണം. കായണ്ണയും മേപ്പയൂരും ഒരാള്‍ക്ക് വീതമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 5
അരിക്കുളം – 5
ചക്കിട്ടപ്പാറ – 7
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 3
കായണ്ണ – 1
കീഴരിയൂര്‍- 0
കൂത്താളി – 0
മേപ്പയ്യൂര്‍ – 1
നൊച്ചാട്- 2
തുറയൂര്‍ – 4