പേരാമ്പ്ര മേഖലയില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ഭൂരിഭാഗം പഞ്ചായത്തുകളിലും അഞ്ചില്‍ താഴെ രോഗികള്‍ മാത്രം; വിശദമായ കണക്കുകള്‍ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ 56 രോഗികളായിരുന്നു മേഖലയില്‍. രണ്ട് പഞ്ചായത്തുകളിലൊഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും അഞ്ചില്‍ താഴെ രോഗികള്‍ മാത്രമാണ് ഉള്ളത്.
പേരാമ്പ്ര പഞ്ചായത്തില്‍ ഇന്ന് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ പേരാമ്പ്ര പഞ്ചായത്തില്‍ എട്ട് രോഗികള്‍ ഉണ്ടായിരുന്നു.
ചെറുവണ്ണൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗികള്‍ ഉള്ളത്. ഇന്നലെ ഒരു രോഗി മാത്രമുണ്ടായിരുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഇന്ന് 16 രോഗികളാണ് ഉള്ളത്.
കായണ്ണ പഞ്ചായത്തില്‍ ഇന്ന് 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ കായണ്ണ പഞ്ചായത്തില്‍ ആറ് രോഗികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ 11 രോഗികളുണ്ടായിരുന്ന കീഴരിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ഒരു രോഗി പോലും ഇല്ല.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ചക്കിട്ടപാറയില്‍ ഇന്നലത്തെതിനു സമാനമായി ഇന്നും ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അരിക്കുളം പഞ്ചായത്തിലും ഇന്ന് ഒരു രോഗി മാത്രമാണ് ഉള്ളത്.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:
പേരാമ്പ്ര – 4
അരിക്കുളം – 1
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 16
കായണ്ണ – 11
കീഴരിയൂര്‍- 0
കൂത്താളി – 2
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 4
തുറയൂര്‍ – 2