പേരാമ്പ്ര മേഖലയില്‍ ഇന്നും 200ന് മുകളില്‍ കൊവിഡ് കേസുകള്‍; മേഖലയില്‍ 274 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു, മേപ്പയൂരില്‍ ആശങ്ക, പഞ്ചായത്തില്‍ ഇന്ന് 68 പുതിയ രോഗികള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വീണ്ടും വര്‍ധനവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇരുന്നൂറിന് മുകളില്‍ കേസുകള്‍. ഇന്ന് 274 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. 68 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
പേരാമ്പ്ര പഞ്ചായത്തില്‍ 44 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പേര്‍ട്ട് ചെയ്തത്. ചക്കിട്ടപ്പാറ, ചെറുവണ്ണൂര്്, നൊച്ചാട് എന്നീ പഞ്ചായത്തുകളില്‍ ഇരുപതിന് മുകളില്‍ രോഗബാധിതര്‍. നൊച്ചാടും ചെറുവണ്ണൂരിലും നാല് പേരുടെയും, മേപ്പയ്യൂരില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരോ കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 44
അരിക്കുളം- 12
ചക്കിട്ടപ്പാറ – 22
ചങ്ങരോത്ത് -19
ചെറുവണ്ണൂര്‍ – 24
കായണ്ണ – 16
കീഴരിയൂര്‍-17
കൂത്താളി – 20
മേപ്പയ്യൂര്‍ -68
നൊച്ചാട്- 24
തുറയൂര്‍ – 6