പേരാമ്പ്ര മേഖലയില്‍ ഇന്ന് 169 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗബാധിതര്‍ പേരാമ്പ്രയിലും ചക്കിട്ടപ്പാറയിലും, ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതെ തുറയൂര്‍, നോക്കാം വിശദമായി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 69 പുതിയ കൊവിഡ് കേസുകള്‍.തുറയൂര്‍ പഞ്ചായത്തില്‍ ഇന്നാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. മേപ്പയൂരും,ചങ്ങരോത്തും, അരിക്കുളത്തും കൊവിഡ് കണക്കുകളില്‍ ആശ്വാസം. അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്രയും ചക്കിട്ടപ്പാറയുമാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ മാത്രം 17പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചക്കിട്ടപ്പാറയില്‍ 16 പേര്‍ക്കും കൊവിഡ് പോസിറ്റീവായി. നൊച്ചാടും, ചക്കിട്ടപ്പാറയും ഉറവിടം വ്യക്തമല്ലാത്ത ഒരോ കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 17
അരിക്കുളം- 3
ചക്കിട്ടപ്പാറ – 16
ചങ്ങരോത്ത് -3
ചെറുവണ്ണൂര്‍ – 9
കായണ്ണ – 3
കീഴരിയൂര്‍-8
കൂത്താളി – 1
മേപ്പയൂര്‍ -2
നൊച്ചാട്- 5
തുറയൂര്‍ – 0