പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 97 പേര്‍ക്ക്; ആശങ്കയുയര്‍ത്തി ചക്കിട്ടപ്പാറ, വിശദാംശങ്ങള്‍ വായിക്കാം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് രേഖപ്പെടുത്തിയത് 100 താഴെ കേസുകള്‍ മാത്രം. 97 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 97 എന്ന കണക്ക്. ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്് ചെയ്തത്. 28 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇവിടെ 20ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചങ്ങരോത്തും ചെറുവണ്ണൂരും ഉറവിടം വ്യക്തമല്ലാത്ത ഓരോ കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 4
ചക്കിട്ടപ്പാറ – 28
നൊച്ചാട് -13
മേപ്പയ്യൂര്‍ – 16
ചങ്ങരോത്ത് – 11
കൂത്താളി – 4
തുറയൂര്‍ – 2
അരിക്കുളം – 2
കീഴരിയൂര്‍ – 2
ചെറുവണ്ണൂര്‍ – 4
കായണ്ണ – 9