പേരാമ്പ്ര മേഖലയില്‍ ആശ്വാസം, പ്രതിദിന രോഗികള്‍ അമ്പതില്‍ താഴെ; ഇന്ന് 45 പേര്‍ക്ക് കൊവിഡ്, കൂത്താളിയിലും ചക്കിട്ടപ്പാറയിലും പുതിയ രോഗികളില്ല


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്ന് 45 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമിത് 92 ആയിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അരിക്കുളം പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. പത്ത് പേര്‍ക്കാണ് അരിക്കുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്ര പഞ്ചായത്താണ് രണ്ടാമതുള്ളത്. ഇവിടെ എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൂത്താളിയിലും ചക്കിട്ടപ്പാറയിലും പുതിയ രോഗികളില്ല. മേഖലയിലെ നാല് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 8
അരിക്കുളം-10
ചക്കിട്ടപ്പാറ – 0
ചങ്ങരോത്ത് -5
ചെറുവണ്ണൂര്‍ – 4
കായണ്ണ – 1
കീഴരിയൂര്‍- 7
കൂത്താളി – 0
മേപ്പയ്യൂര്‍ – 3
നൊച്ചാട്- 5
തുറയൂര്‍ – 2