പേരാമ്പ്ര മേഖലയില്‍ ആശ്വാസം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്, വിശദമായ കണക്കുകള്‍ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമേകി കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. 22 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പേരാമ്പ്ര പഞ്ചായത്തിലാണ്. ആറ് പേര്‍ക്കാണ് ഇവിടെ ഇന്ന് കൊവിഡ് പോസിറ്റീവായത്. അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേപ്പയൂരാണ് തൊട്ട് പുറകെയുള്ളത്.

മേഖലയിലെ മൂന്ന് പഞ്ചയത്തുകളില്‍ ഇന്ന് ആര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടില്ല. അരിക്കുളം, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളിലാണ് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:

പേരാമ്പ്ര – 6

അരിക്കുളം – 0

ചക്കിട്ടപ്പാറ – 2

ചങ്ങരോത്ത് – 0

ചെറുവണ്ണൂര്‍ – 2

കായണ്ണ – 3

കീഴരിയൂര്‍- 2

കൂത്താളി – 0

മേപ്പയ്യൂര്‍ – 5

നൊച്ചാട്- 1

തുറയൂര്‍ – 1