പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 25 പേര്‍ക്ക്, വിശദമായ കണക്കുകള്‍ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 25പേര്‍ക്കാണ് മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നാല്‍പ്പതിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. കോവിഡ് പോസിറ്റീവായ മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പേരാമ്പ്രയും കായണ്ണയുമാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് പഞ്ചായത്തിലും ആറ് പേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. പേരാമ്പ്ര ഇന്നലെയും ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കായണ്ണയില്‍ രോഗികളുടെ എണ്ണം എട്ടില്‍ നിന്ന് ആറായി ചുരുങ്ങി.

മേഖലയിലെ ഒമ്പത് പഞ്ചായത്തുകളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം അഞ്ചില്‍ താഴെയാണ്. നാലിടത്ത് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ിരീകരിച്ചത്. മറ്റ് പഞ്ചായത്തുകളില്‍ രണ്ട് വീതം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:

പേരാമ്പ്ര – 6

അരിക്കുളം – 2

ചക്കിട്ടപ്പാറ – 2

ചങ്ങരോത്ത് – 1

ചെറുവണ്ണൂര്‍ – 2

കായണ്ണ – 6

കീഴരിയൂര്‍- 2

കൂത്താളി – 1

മേപ്പയ്യൂര്‍ – 1

നൊച്ചാട്- 1

തുറയൂര്‍ – 1