പേരാമ്പ്ര മേഖലയില്‍ ആശ്വാസം: മുഴുവന്‍ പഞ്ചായത്തുകളിലും പുതിയ രോഗികള്‍ പത്തില്‍ താഴെ; ഇന്ന് 43 പേര്‍ക്ക് കൊവിഡ്
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 43 പുതിയ കൊവിഡ് രോഗികള്‍. മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവായ മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തുറയൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കായണ്ണ പഞ്ചായത്തിലും നൊച്ചാട് പഞ്ചായത്തിസും ഇന്ന് ആറ് കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മേഖലയിലെ എട്ട് പഞ്ചായത്തുകളില്‍ ഇന്ന് അഞ്ചില്‍ താഴെയാണ് പുതിയ രോഗികളുടെ എണ്ണം. പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് അഞ്ചില്‍ താഴെ രോഗികളുള്ളത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 4
അരിക്കുളം – 3
ചക്കിട്ടപ്പാറ – 3
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 2
കായണ്ണ – 6
കീഴരിയൂര്‍- 4
കൂത്താളി – 2
മേപ്പയ്യൂര്‍ – 4
നൊച്ചാട്- 6
തുറയൂര്‍ – 7
പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.