പേരാമ്പ്ര മേഖലയില്‍ ആശ്വാസം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35 പേര്‍ക്ക്, വിശദമായി നോക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 35 പുതിയ കൊവിഡ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 49 പേര്‍ക്കായിരുന്നു മേഖലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്. കൊവിഡ് പോസിറ്റീവായ മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കായണ്ണ ഒഴികെയുള്ള എല്ലാ പഞ്ചായത്തിലും ഇന്ന് പത്തില്‍ താഴെ ആളുകള്‍ക്ക് മാത്‌രമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കായണ്ണ പഞ്ചായത്തില്‍ പത്ത് പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ കൂടുതല്‍ രോഗബാധിതരുണ്ടായിരുന്ന തുറയൂരില്‍ ഇന്നാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
മേഖലയിലെ ഏഴ് പഞ്ചായത്തുകളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അഞ്ചില്‍ താഴെയാണ്. തൂറയൂര്‍ കൂടാതെ കീഴരിയൂര്‍ പഞ്ചായത്തിലാണ് ഇന്ന് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഏക പഞ്ചായത്ത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 2
അരിക്കുളം – 2
ചക്കിട്ടപ്പാറ – 3
ചങ്ങരോത്ത് – 3
ചെറുവണ്ണൂര്‍ – 4
കായണ്ണ – 10
കീഴരിയൂര്‍- 0
കൂത്താളി – 2
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 4
തുറയൂര്‍ – 0