പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്: ഇന്ന് 312 പേര്‍ക്ക് രോഗബാധ; മേപ്പയ്യൂരില്‍ 76 പേര്‍ക്ക് കൊവിഡ്, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം. മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 312 പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് 294 പേര്‍ക്ക് രോഗം ബാധിച്ചത്.16 പേരുടെ ഉറവിടം വ്യക്തമല്ല. മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മേഖലയിലെ നാല് പഞ്ചായത്തുകളില്‍ മുപ്പതിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 76 പേര്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. ചങ്ങരോത്ത് 45 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കായണ്ണയിലും ചെറുവണ്ണൂരിലുമാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ പഞ്ചായത്തുകളില്‍ ഏഴ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 23
അരിക്കുളം-32
ചക്കിട്ടപ്പാറ – 23
ചങ്ങരോത്ത് -45
ചെറുവണ്ണൂര്‍ – 7
കായണ്ണ – 7
കീഴരിയൂര്‍-11
കൂത്താളി – 23
മേപ്പയ്യൂര്‍ -76
നൊച്ചാട്- 31
തുറയൂര്‍ – 16