പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കണക്കുകള്‍: ഇന്ന് 218 പേര്‍ക്ക് രോഗബാധ; മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ 20ന് മുകളില്‍ കൊവിഡ് കേസുകള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 200ന് മുകളില്‍ കൊവിഡ് കേസുകള്‍. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 218 പേര്‍ക്ക്.
തുറയൂര്‍, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇന്ന് ഏറ്റവും കുടുതല്‍ കൊവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 29 പേര്‍ക്കാണ് രണ്ട പഞ്ചായത്തിലും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പേരാമ്പ്ര പഞ്ചായത്തില്‍ 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂത്താളി, നൊച്ചാട് എന്നിവിടങ്ങളില്‍ ഉറവിടം വ്യക്തമല്ലാത്ത ഓരോ കൊവിഡ് കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 21
അരിക്കുളം- 19
ചക്കിട്ടപ്പാറ – 21
ചങ്ങരോത്ത് -29
ചെറുവണ്ണൂര്‍ – 12
കായണ്ണ – 12
കീഴരിയൂര്‍-18
കൂത്താളി – 19
മേപ്പയൂര്‍ -11
നൊച്ചാട്- 25
തുറയൂര്‍ – 29