പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ്; ഇന്ന് 76 പേര്‍ക്ക് രോഗബാധ, വിശദമായ കണക്കുകള്‍ നോക്കാം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി പ്രതിദിന രോഗബാധിതരില്‍ വര്‍ദ്ധനവ്. 76 പുതിയ കൊവിഡ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം അമ്പതിന് താഴെ ആളുകള്‍ക്കായിരുന്നു പേരാമ്പ്ര മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഏറ്റവും കൂടുല്‍ കൊവിഡ് കേസുകള്‍ ഇന്നാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പേരാമ്പ്ര, മേപ്പയ്യൂര്‍, നൊച്ചാട് പഞ്ചായത്തുകലില്‍ പത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

നൊച്ചാട് പഞ്ചായത്തിലാണ് ഇന്ന് ഏറ്റവും കൂടുല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനേഴ് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് പോസിറ്റീവായത്. ഇതില്‍ 16 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗാ ബാധിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല.

പേരാമ്പ്ര പഞ്ചായത്തില്‍ ഇന്ന് 12 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്തില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. മേപ്പയ്യൂര്‍ ഇന്ന് പതിനൊന്ന് പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്.

മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ മാത്രമാണ് ഇന്ന് അഞ്ചില്‍ താഴെ പേര്‍ക്ക് കൊവിഡ് പസിറ്റീവായത്. ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ എന്നിവയാണവ. തുടര്‍ച്ചയായ രണ്ടാം ദിനവും തുറയൂര്‍ പഞ്ചായത്തില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്് ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസം നല്‍കുന്നതാണ്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 12
അരിക്കുളം – 6
ചക്കിട്ടപ്പാറ – 7
ചങ്ങരോത്ത് – 3
ചെറുവണ്ണൂര്‍ – 4
കായണ്ണ – 3
കീഴരിയൂര്‍- 7
കൂത്താളി – 7
മേപ്പയ്യൂര്‍ – 11
നൊച്ചാട്- 16
തുറയൂര്‍ – 0