പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകള്‍ വീണ്ടും നൂറ് കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 137 പേര്‍ക്ക്, കൂടൂതലും ചെറുവണ്ണൂരില്‍, കായണ്ണയില്‍ ഇന്ന് പുതിയ രോഗികളില്ല
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും നൂറ് കടന്നു. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 137 പേര്‍ക്കാണ്. ഇന്നലെ നൂറ് കൊവിഡ് പോസറ്റീവ് കേസുകളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂത്താളിയില്‍ കൊവിഡ് പോസിറ്റീവായ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
ചെറുവണ്ണൂര്പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 30 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ പഞ്ചായത്ത് അരിക്കുളമാണ്. 26 പുതിയ കേസുകളാണ് അരിക്കുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കായണ്ണയില്‍ ഇന്നാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
പേരാമ്പ്രയില്‍ 19 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മേപ്പയ്യൂരില്‍ 24 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്കി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 19
അരിക്കുളം-26
ചക്കിട്ടപ്പാറ – 6
ചങ്ങരോത്ത് -9
ചെറുവണ്ണൂര്‍ – 30
കായണ്ണ – 0
കീഴരിയൂര്‍- 7
കൂത്താളി – 3
മേപ്പയ്യൂര്‍ – 24
നൊച്ചാട്- 9
തുറയൂര്‍ – 3