പേരാമ്പ്ര മേഖലയില്‍ 48 പുതിയ രോഗികള്‍; കൂടൂതല്‍ കൊവിഡ് കേസുകള്‍ അരിക്കുളം പഞ്ചായത്തില്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍. അമ്പതില്‍ താഴെ ആളുകള്‍ക്കാണ് മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 48 പുതിയ കൊവിഡ് കേസുകളാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം എഴുപതിന് മുകളാലായിരുന്നു.

അരിക്കുളം ഒഴികെ മറ്റ് പഞ്ചായത്തുകളിലെല്ലാം പത്തില്‍ താഴെ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് ഏറെ ആശ്വാസം നല്‍കുന്നതാണ്. 13 പേര്‍ക്കാണ് അരിക്കുളം പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നൊച്ചാട് പഞ്ചായത്തില്‍ ആറ് പേര്‍ക്ക് മാത്രമാണ് ഇന്ന് കൊവിഡ് പേസിറ്റീവായത്. മേപ്പയൂര്‍ പഞ്ചായത്തിലെ ഇന്നത്തെകൊവിഡ് കണക്കുകളും ആശ്വാസം നല്‍കുന്നതാണ്. ഒരാള്‍ക്ക് മാത്രമാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിനവും തുറയൂര്‍ പഞ്ചായത്തില്‍ പുതിയ കൊവിഡ് കേസുകള്‍ ഒന്നുംറിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 7
അരിക്കുളം – 13
ചക്കിട്ടപ്പാറ – 0
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 7
കായണ്ണ – 4
കീഴരിയൂര്‍- 5
കൂത്താളി – 3
മേപ്പയ്യൂര്‍ – 1
നൊച്ചാട്- 6
തുറയൂര്‍ – 0