പേരാമ്പ്ര മേഖലയില്‍ 157 കോവിഡ് കേസുകള്‍; കൂടുതലും തുറയൂരില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുറയൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 37 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മേപ്പയ്യൂരിന് ഏറെ ആശ്വാസമാണ് ഇന്നത്തെ കണക്കുകള്‍. 13 പേര്‍ക്കാണ് മേപ്പയ്യൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര-17
അരിക്കുളം-5
ചക്കിട്ടപ്പാറ-9
ചങ്ങരോത്ത്-15
ചെറുവണ്ണൂര്‍-18
കായണ്ണ-7
കീഴരിയൂര്‍-17
കൂത്താളി-7
മേപ്പയ്യൂര്‍-13
നൊച്ചാട്-12
തുറയൂര്‍-37