പേരാമ്പ്ര മേഖലയില്‍ 114 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗബാധിതര്‍ അരിക്കുളത്തും കീഴരിയൂരും, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 114പേര്‍ക്ക്. 111പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.
അരിക്കുളത്തും കീഴരിയൂരിലൂമാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 26 പേര്‍ക്കാണ് ഈ പഞ്ചായത്തുകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കായണ്ണയില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായത്.
പേരാമ്പ്രയില്‍ 11പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 9
അരിക്കുളം-26
ചക്കിട്ടപ്പാറ – 4
ചങ്ങരോത്ത് -16
ചെറുവണ്ണൂര്‍ – 12
കായണ്ണ – 1
കീഴരിയൂര്‍- 26
കൂത്താളി – 2
മേപ്പയ്യൂര്‍ – 4
നൊച്ചാട്- 9
തുറയൂര്‍ – 2