പേരാമ്പ്ര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണം; തുറയൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, കിഴരിയൂര്‍, മേപ്പയൂര്‍ എന്നീ പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍


പേരാമ്പ്ര:പേരാമ്പ്ര മേഖലയിലെ തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍. പഞ്ചായത്ത് പ്രദേശം നിലവില്‍ ഡി കാറ്റഗറിയിലാണ്. പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തില്‍ കുറയാത്തതാണ് നിയന്ത്രങ്ങള്‍ കടുപ്പിക്കാന്‍ കാരണം.

ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ അനുമതി, ആവശ്യമുള്ള പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്‌റ് സോണുകള്‍ നടപ്പിലാക്കും, പ്രദേശത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‌റ് സി.കെ ഗിരീഷ് പറഞ്ഞു.

പേരാമ്പ്ര മേഖലയിലെ കിഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 12-18 ശതമാനത്തിനിടയില്‍ തുടരുന്നതിനാല്‍. പ്രദേശത്ത് അവശ്യ വസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. ഓട്ടോറിക്ഷ സര്‍വീസുകള്‍ക്കും അനുമതി.