പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസും കൊടിമരങ്ങളും നശിപ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസും കൊടിമരങ്ങളും നശിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള മഠത്തില്‍മുക്കില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു. ചക്കിട്ടപ്പാറയില്‍ കോണ്‍ഗ്രസ് കൊടിമരവും ബോര്‍ഡുകളും നശിപ്പിച്ചു. എരവട്ടൂരില്‍ കോണ്‍ഗ്രസ് കൊടിമരം ചുവപ്പ് പെയിന്റടിച്ച് ചെഗുവേരയുടെ ചിത്രമുള്ള ചുവന്നപതാക കെട്ടി. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് ആവള മഠത്തില്‍മുക്കില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചത്. ഡി.വൈ.എഫ്.ഐ. പ്രതിഷേധപ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ ഓഫീസിന്റെ ബോര്‍ഡും കസേരയും മേശയുമടക്കമുള്ള ഫര്‍ണിച്ചര്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുഫലം വന്ന ദിവസവും ഈ ഓഫീസ് ആക്രമിച്ചിരുന്നു.
ഓഫീസിനെതിരായ നിരന്തര അക്രമത്തില്‍ ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എം.കെ. സുരേന്ദ്രന്‍, വി.ബി. രാജേഷ്, ആര്‍.പി. ശോഭിഷ്, കെ. രവീന്ദ്രന്‍, വി.കെ. നൗഫല്‍, വി.കെ. വിനോദന്‍, മണിമോഹന്‍, ഫൈസല്‍ പാലിശ്ശേരി, മുഹമ്മദ് ഷാഫി, എന്നിവര്‍ സംസാരിച്ചു.
എരവട്ടൂര്‍ സുഭിക്ഷയ്ക്കു സമീപം സ്ഥാപിച്ച കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ ചുവന്ന പെയിന്റ് അടിക്കുകയും ചെഗുവേരയുടെ ഫോട്ടോ പതിച്ച ചുവന്ന പതാക ഉയര്‍ത്തുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിമരം വീണ്ടും മൂവര്‍ണ പെയിന്റടിച്ച് കോണ്‍ഗ്രസ് പതാകതന്നെ മാറ്റിയുയര്‍ത്തി. സി.പി.എം. പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ആരോപിച്ചു.
കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, ജില്ലാ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട്, പി.വി. ഷബീര്‍, പി. ബാലകൃഷ്ണന്‍, കെ.പി. ശങ്കരന്‍, എന്‍.പി. കുഞ്ഞിക്കണ്ണന്‍, ഷൈജു എരവട്ടൂര്‍, കെ.സി. അശ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചക്കിട്ടപ്പാറയില്‍ കോണ്‍ഗ്രസ് കൊടിമരവും ബോര്‍ഡുകളും നശിപ്പിച്ചു. സി.പി.എം. അക്രമത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. കെ.എ. ജോസുക്കുട്ടി, ജിതേഷ് മുതുകാട്, ബാബു കൂനംതടം, ഗിരീഷ് കോമച്ചംകണ്ടി, ഷിജോ പാലംതല തുടങ്ങിയവര്‍ സംസാരിച്ചു.