പേരാമ്പ്ര മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു; വിശദമായി നോക്കാം പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും യോഗ്യതകള്‍ ഏന്തെല്ലാമെന്നും


പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. കായണ്ണ, നടുവണ്ണൂര്‍, കീഴരിയൂര്‍, ചക്കിട്ടപാറ പഞ്ചായത്തുകകളിലാണ് നിയമനം നടത്തുന്നത്. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുവടെ:

കായണ്ണഗ്രാമപ്പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഡി.സി.എ.-പി.ജി.ഡി.സി.എ. എന്നിവയും. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 23-ന് വൈകുന്നേരം 5 മണി.

നടുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവരുടെപ്രായം 18-നും 30-നും ഇടയിലുള്ളവരായിരിക്കണം. ഒക്ടോ. 23-നകം അപേക്ഷിക്കണം. ഉള്ളിയേരി പഞ്ചായത്ത് ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോ. 26-ന് 11 മണിക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച. ഫോണ്‍: 04962652229.

കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് ഒക്ടോബര്‍ 21-നുമുമ്പ് അപേക്ഷ നല്‍കണം. അഭിമുഖം 23-ന് 11 മണിക്ക്.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസാവുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പ്രായമായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവ് അനുവദിക്കുന്നതാണ്. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഈ മാസം 26 ന് അഞ്ച് മണിക്ക് മുമ്പായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.