പേരാമ്പ്ര മേഖലയിലും പ്രതിദിന രോഗബാധിതരില്‍ നേരിയ വര്‍ധന; ഇന്ന് 100 പേര്‍ക്ക് കൊവിഡ്, അരിക്കുളത്തും കായണ്ണയിലും ഒരാൾക്ക് മാത്രം രോഗബാധ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 100 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. അരിക്കുളത്തും കായണ്ണയിലും ഒരു കൊവിഡ് കേസ് മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ചങ്ങരോത്ത് പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 22 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ പഞ്ചായത്ത് ചക്കിട്ടപാറയാണ്. 15 പുതിയ കേസുകളാണ് ചക്കിട്ടപാറയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പേരാമ്പ്രയില്‍ ഒമ്പത് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മേഖലയിലെ നാല് പഞ്ചായത്തുകളില്‍ പത്തിന് മുകളില്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മേപ്പയ്യൂര്‍, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, നൊച്ചാട് എന്നിവയാണ് അവ.
അരിക്കുളം, കായണ്ണ, കീഴരിയൂര്‍, കൂത്താളി, തുറയൂര്‍ എന്നീ പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 9
അരിക്കുളം-1
ചക്കിട്ടപ്പാറ – 15
ചങ്ങരോത്ത് -22
ചെറുവണ്ണൂര്‍ – 9
കായണ്ണ – 1
കീഴരിയൂര്‍- 2
കൂത്താളി – 6
മേപ്പയ്യൂര്‍ – 17
നൊച്ചാട്- 14
തുറയൂര്‍ – 4