പേരാമ്പ്ര മുളിയങ്ങലില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു


പേരാമ്പ്ര: മുളിയങ്ങലില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു. വടകരയിലെ ഇന്‍ഡസ് ബാങ്ക് ജീവനക്കാരനായ ബിജുവും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

മുളിയങ്ങല്‍-വാല്യക്കോട് റോഡില്‍ വയലാളി ഭാഗത്താണ് അപകടം നടന്നത്. ചേനോളിയിലെ ഭാര്യവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ബിജുവും കുടുംബവും.

ബിജുവിനൊപ്പം ഭാര്യ രമ്യയും മക്കളായ ധ്യാന്‍ഗോപാലും ഗായത്രികൃഷ്ണയും കാറിലുണ്ടായിരുന്നു. രമ്യയ്ക്ക് നിസാരമായ പരിക്ക് ഉണ്ട്. ഇവരെ കല്ലോട് ഗവ. ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

കാറിന്റെ സൈഡിലെ ഗ്ലാസ് നീക്കിയപ്പോള്‍ കുട്ടിയുടെ തല കുടുങ്ങിയത് തിരിഞ്ഞു നോക്കിയപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്.