പേരാമ്പ്ര മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മികവുറ്റതാക്കും
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം തീരുമാനിച്ചു. പേരാമ്പ്ര ടിബിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍ എന്നിവര്‍ പങ്കെടുത്തു.
കുടുബാരോഗ്യകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് മെഡിക്കല്‍ ഓഫീസര്‍മാര്‍ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും സഹായം ഉറപ്പാക്കും. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കാനും ഒഴിവുള്ള തസ്തികകള്‍ ഉടന്‍ നികത്താനും നടപടിയെടുക്കും.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വിപുലീകരിച്ച ഡയാലിസിസ് സെന്റര്‍ നവംബര്‍ ഒന്നിന് ഉദ്ഘാടനംചെയ്യും. താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയുടെ സേവനം രാത്രിയിലും ലഭ്യമാക്കും. ആശുപത്രിയുടെ വിപുലീകരണത്തിന് കിഫ്ബിയില്‍നിന്ന് 77.43 കോടിയുടെ അനുമതി ഉടന്‍ ലഭ്യമാകും. ആശുപത്രി കെട്ടിടം നിര്‍മിക്കാന്‍ പേരാമ്പ്ര സികെജി ഗവ.കോളേജിന്റെ രണ്ടേക്കര്‍ സ്ഥലം ആരോഗ്യ വകുപ്പിന് വിട്ടുകൊടുക്കാനും നടപടിയായി. 10 കിടക്കകളോടുകൂടിയ ഐസോലേഷന്‍ വാര്‍ഡിന്റെ പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.