പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് ഉപയാഗിച്ച് നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇ കമേഴ്സ്യല്‍ പ്രാക്ടീസ് അഥവാ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.എ / പി.ജി.ഡി.സി.എയോ യോഗ്യയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 18 നും 30 വയസ്സിനു ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
അപേക്ഷിക്കുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി രണ്ടിനു വൈകീട്ട് നാല് മണിക്കുമുന്പായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.