പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പത്ത് പദ്ധതികൾ പൂർത്തീകരിക്കും; പദ്ധതികളുടെ വിശദാംശങ്ങൾ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം മുതല്‍ ഭരണസമിതി അധികാരമേറ്റെടുത്ത ഡിസംബര്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പത്ത് പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രസിഡന്റ് എന്‍.പി. ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താലൂക്ക് ആശുത്രിയിലെ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം ഉള്‍പ്പെടെയുള്ള പത്ത് പദ്ധതികളാണ് പൂര്ത്തികരിക്കുന്നവയുടെ പട്ടികയിലുള്ളത്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് നിലവില്‍ 37.6 12% പദ്ധതി വിഹിതം ചെലവഴിക്കപെട്ടിട്ടുണ്ട്. ജില്ലയിലെ ഒന്നാമതും സംസ്ഥാനത്ത് മൂന്നാമതുമാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നിര്‍വഹിക്കും. അന്നു മുതല്‍ ഒപി ആരംഭിക്കും. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരവര്‍ഷമായി ് താലൂക്ക് ആശുപത്രിയിലെ ഫിസിയോതെറാപ്പി സേവനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
പ്രൈംമിനിസ്റ്റേഴ്സ് ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 55 വീടുകളുടെ പ്രഖ്യാപനം നവംബര്‍ എട്ടിന് നടക്കും. അതോടൊപ്പം നവംബര്‍ പത്താം തിയ്യതി പുതുതായി അനുവദിച്ച 98 വീടുകള്‍ക്ക് ആദ്യ ഗഡു അനുവദിക്കുന്ന ചടങ്ങ് നടത്തും. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ആവാസ് പ്ലസ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന പട്ടികജാതി, പട്ടിക വര്‍ഗ, ജനറല്‍, മത ന്യനപക്ഷം തുടങ്ങിയവയില്‍ ഉള്‍പ്പെട്ട 98 കുടുംബങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക.
പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്കുള്ള പുതിയ ജനറേറ്റര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കുകയാണ് ഇതിന്റെ ഉദ്ഘാടനം നവംബര്‍ ആദ്യ ആഴ്ച സംഘടിപ്പിക്കും. താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തികളുടെ ഉദ്ഘാടനം എംഎല്‍എ ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും.
ബ്ലോക്ക് പരിധിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പിന്റെ ഒന്നാം ഘട്ടം നവംബര്‍ എട്ടിന് വിതരണം ചെയ്യും. പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് 30,000 രൂപയും ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപയുമാണ് വിതരണം ചെയ്യുക.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറിയില്‍ പത്തെണ്ണം പൂര്‍ത്തീകരിച്ച് നവംബര്‍ 25ന് പ്രഖ്യാപിക്കും.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് 19 ലക്ഷം രൂപ നവംബര്‍ 15നകം വിതരണംചെയ്യും.
പാറാട്ടുപാറ പയ്യോളിക്കുന്ന് എന്നീ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ് നവംബര്‍ 30നകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.
പേരാമ്പ്ര താലൂക്ക് ആശുപത്രി സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പ്രവര്‍ത്തി ആരംഭിച്ചു. 36 ലക്ഷം രൂപയുടെ പദ്ധതി നവംബര്‍ 30നകം പൂര്‍ത്തീകരിക്കും.
വൈസ് പ്രസിഡന്റ് പി.കെ. പാത്തുമ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശശികുമാര്‍ പേരാമ്പ്ര, സെക്രട്ടറി പി.വി.ബേബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.