പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘137 ചലഞ്ച്’ ഉദ്ഘാടനം
പേരാമ്പ്ര: കെ.പി.സി.സിയുടെ ‘137 ചലഞ്ചി’ന്റെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് വൈസ് പ്രസിഡന്റ് നോവ ഉണ്ണി 1370 രൂപ നൽകിയാണ് ‘137 ചലഞ്ച്’ ഉദ്ഘാടനം ചെയ്തത്.
ഡി.സി.സി ഭാരവാഹികളായ മുനീർ എരവത്ത്, ഇ.വി.രാമചന്ദ്രൻ ,രാജൻ മരുതേരി എന്നിവർ ചേർന്ന് ഫണ്ട് സ്വീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.മധു കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പേരാമ്പ്ര ബ്ലോക്കിൽ നിന്നും 137 ചാലഞ്ച് വഴി പത്ത് ലക്ഷം രൂപ സ്വരൂപിക്കുവാൻ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.
എൻ.പി.വിജയൻ, പി.എം.പ്രകാശൻ, മോഹൻദാസ് ഓണിയിൽ, സുനിൽകുമാർ പി.എസ്, പി.സി.കുഞ്ഞമ്മത്, ഉമ്മർ തണ്ടോറ, രാജൻ.കെ.പുതിയെടുത്ത്, ഇ.ടി.സത്യൻ, പ്രകാശൻ കന്നാട്ടി, സൈ റാബാനു, സത്യൻ കല്ലൂർ, പി.സി.സജീവൻ, അശോകൻ മുതുകാട്, സി.കെ.ബാലൻ എന്നിവർ സംസാരിച്ചു.