പേരാമ്പ്ര ബ്ലോക്കിൽ പട്ടിക വർഗ വിദ്യാർത്ഥികൾക്ക് ധനസഹായം വിതരണം ചെയ്തു


പേരാമ്പ്ര: 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം പേരാമ്പ്ര ബ്ലോക്കിൽ പട്ടിക വർഗ വിദ്യാർത്ഥികൾക്ക് ധനസഹായം വിതരണം ചെയ്തു. ‘പഠനമുറി’ പദ്ധതി പ്രകാരമുള്ള ഗണഭോക്താക്കൾക്കാണ് ആദ്യഗഡു ധനസഹായം വിതരണം ചെയ്തത്. പ്ലാന്റേഷൻ ഹൈ സ്കൂൾ വിദ്യാർത്ഥികളായ ദീപ്തി ബാലൻ, സോനു സുധ എന്നിവർക്ക് ആദ്യ ഗഡു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു വിതരണം ചെയ്തു. ശശികുമാർ പേരാമ്പ്ര അധ്യക്ഷനായി. ബി.ഡി.ഒ പി.വി. ബേബി, ഗിരിജ ശശി, പട്ടികവർഗ്ഗ ഓഫീസർ എസ്. സലീഷ് എന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രജിത പി.കെ. സ്വാഗതവും സാനാതനൻ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.