പേരാമ്പ്ര ബൈപ്പാസ്: നിർമാണ പുരോഗതി വിലയിരുത്തി ടി.പി രാമകൃഷ്ണൻ എം.എൽ.എ
പേരാമ്പ്ര: ബൈപ്പാസ് റോഡിൻ്റെ നിർമാണ പുരോഗതി ടി.പി രാമകൃഷ്ണൻ എംഎൽഎ വിലയിരുത്തി. സ്ഥലം സന്ദർശിച്ച എം.എൽ.എ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ആദ്യഘട്ടത്തിൽ ജെ.സി.ബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി ഭൂമി ലെവലിങ് തുടരുകയാണ്.
പേരാമ്പ്ര നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കേരള സർക്കാർ റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപറേഷൻ മുഖേന പ്രാവർത്തികമാക്കുന്ന പേരാമ്പ്ര ബൈപ്പാസ് 47.29 കോടി രൂപയ്ക്കാണ് നിർമ്മിക്കുന്നത്.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി .കെ പ്രമോദ്, എ,കെ പദ്മനാഭൻ മാസ്റ്റർ, യു.എൽ.സി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.