പേരാമ്പ്ര ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫെന്‍സ് ഹോം ഗാര്‍ഡും സംയുക്തമായി താലൂക്ക് ആശുപത്രി ശുചീകരണവും ട്രാഫിക് ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു
പേരാമ്പ്ര: സിവില്‍ ഡിഫെന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് റൈസിങ് ഡേ ദിനാചാരണത്തിന്റെ ഭാകമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ പേരാമ്പ്രയും സിവില്‍ ഡിഫെന്‍സ് ഹോം ഗാര്‍ഡ് എന്നിവരും ചേര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരം വൃത്തിയാക്കി. ഡോ. സി.കെ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ഒ അസീസ് ആശംസയര്‍പ്പിച്ചു സംസാരിച്ചു. എ. ഷിജിത്ത് സ്വാഗതവും വി.കെ നൗഷാദ് നന്ദിയും പറഞ്ഞു. സിവില്‍ ഡിഫെന്‍സ് പോസ്റ്റ് വാര്‍ഡന്‍ സി.ടിമുകുന്ദന്‍വൈദ്യര്‍, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ റാഷിദ് കെ.കെ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന ട്രാഫിക് ബോധവല്‍ക്കരണ റാലി സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. ജനങ്ങളില്‍ റോഡപകടങ്ങളുടെ കാരണങ്ങളെ കുറിച്ചും അച്ചടക്കമുള്ള ഡ്രൈവിങ്ങിനെ കുറിച്ചും പ്രതിപാതിച്ചിരുന്ന പ്ലാക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് റാലി നടന്നത്. കല്ലോടു നിന്നാരംഭിച്ച ബൈക്ക് റാലി കക്കാട് വരെ പോയി തിരിച്ചു പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ അവസാനിച്ചു.
റൈസിങ് ഡേ ദിനാചാരണം ഡിസംബര്‍ ആറ് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികളിലൂടെ നടത്തിവരുന്നതായി എസ്.ടി.ഒ പറഞ്ഞു. സിവില്‍ ഡിഫെന്‍സ് വോളന്റീര്‍ വിഭാഗം അടുത്ത ദിവസം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രക്തദാനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.