പേരാമ്പ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡ് മാലിന്യമുക്തമാക്കാന്‍ തീവ്രയജ്ഞപദ്ധതി


പേരാമ്പ്ര: പഞ്ചായത്തിലെ 14-ാം വാര്‍ഡ് മാലിന്യമുക്തമാക്കാന്‍ തീവ്രയജ്ഞപദ്ധതി. പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെയും വാര്‍ഡ് ശുചിത്വസമിതിയുടെയും നേതൃത്വത്തില്‍ അധ്യാപക കൂട്ടായ്മയുടെയും നിറവ് വേങ്ങേരിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

റോട്ടറി ക്ലബ്ബ് അംഗം ബിജു ചാലിക്കര എം.സി.എഫ്. കേന്ദ്രത്തിന് ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കിയ ഭൂമിയുടെ രേഖ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍. ഷിജുവിന് കൈമാറി. റോട്ടറി ക്ലബ്ബ് നല്‍കിയ തുണിസഞ്ചിയും കോട്ടുകളും ക്ലബ്ബ് സെക്രട്ടറി എന്‍.പി. സുധീഷ്, ട്രഷറര്‍ രാജപാലന്‍ എന്നിവരില്‍ നിന്ന് ഹരിതസേനാംഗങ്ങള്‍ ഏറ്റുവാങ്ങി. റോട്ടറി ക്ലബ്ബ് നല്‍കിയ പ്രചാരണ സ്റ്റിക്കര്‍ വി.പി. ശശിധരനില്‍നിന്ന് എന്‍.കെ. ലൂഷന്‍ ഏറ്റുവാങ്ങി.

പഞ്ചായത്ത് അംഗം മിനി പൊന്‍പാറ അധ്യക്ഷതവഹിച്ചു. റോട്ടറി പ്രസിഡന്റ് സി.കെ. സാജു, അധ്യാപക പ്രതിനിധി സുധീര്‍ രാജ്, നിറവ് വേങ്ങേരി ചെയര്‍മാന്‍ ബാബു, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ ശ്രീധരന്‍ കര്‍മ, ശുചിത്വസമിതി കണ്‍വീനര്‍ ഷാജി, ഡോ. യൂസഫ്, ഡോ. സനല്‍കുമാര്‍, രാമചന്ദ്രന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, കെ.കെ. രാജീവന്‍, സലിം ഖുറേഷി വത്സരാജ്, നാരായണി തുടങ്ങിയവര്‍ സംസാരിച്ചു.