പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേര്‍ന്ന് പഞ്ചായത്തു പ്രസിഡന്റുമാര്‍


പേരാമ്പ്ര: പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേര്‍ന്ന് വിവിധ പഞ്ചായത്തു പ്രസിഡന്റുമാര്‍. പുതുതായി തുടങ്ങുന്ന സംരംഭത്തിന് ആശംസകള്‍ നേരുന്നുവെന്നും സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും അവര്‍ പറഞ്ഞു.

പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേര്‍ന്ന് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ ബിന്ദു

പുതുതായി ആരംഭിക്കുന്ന പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേര്‍ന്ന് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ ബിന്ദു. പഞ്ചായത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നിങ്ങളത് നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ എല്ലാ വികസനപ്രവര്‍ത്തനങ്ങളും പ്രാദേശികവാര്‍ത്തകളും പൊതു പരിപാടികളും പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിലൂടെ കാണാന്‍ കഴിയും.

പേരാമ്പ്ര ന്യൂസ് ഡോട്ട് കോം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍

പേരാമ്പ്ര ന്യൂസ് ഡോട്ട് കോം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു. വര്‍ത്തമാനകാലത്തെ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ ബഹുജനങ്ങളിലെത്തിക്കുന്ന ഒരു മാധ്യമ ശൃംഖലയായി പ്രവര്‍ത്തിക്കാന്‍ പേരാമ്പ്രന്യൂസിന് കഴിയണം. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതി ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയാണ്. അതില്‍ ഈ മാസം തന്നെ പത്തുലക്ഷം രൂപയുടെ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യും. പത്തരകിലോമീറ്റര്‍ നീളത്തില്‍ ഫൈബര്‍ കേബിള്‍ വലിച്ച് എല്ലാ ആദിവാസി പട്ടികജാതി കോളനികളിലും ഇന്‍വേട്ടര്‍ സംവിധാനം നടപ്പിലാക്കാന്‍ ശ്രമിച്ചുവരികയാണ്. ഈ വാര്‍ത്തകളെല്ലാം നിങ്ങള്‍ക്ക് പേരാമ്പ്ര ന്യൂസിലൂടെ അറിയാന്‍ കഴിയുമെന്നും ആശംസിച്ച് നിര്‍ത്തുന്നു.

പേരാമ്പ്ര ന്യൂസിന് ആദ്യമായി ആശംസ അര്‍പ്പിക്കുന്നുവെന്ന് നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി

പേരാമ്പ്ര ആസ്ഥാനമാക്കി ന്യൂസ് ചാനല്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി പറഞ്ഞു. പേരാമ്പ്ര ന്യൂസിന് ആദ്യമായി ആശംസ അര്‍പ്പിക്കുന്നു. എല്ലാ പഞ്ചായത്തുകളും ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടിരിക്കുകയാണ്. നൊച്ചാട് പഞ്ചായത്തും കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ത്തനങ്ങള്‍ നത്തുകയാണ്. വാര്‍ഡിലെ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ എല്ലാവരേയും ഉള്‍പ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൊടുത്ത് മാധ്യമപ്രവര്‍ത്തകരും സഹായിക്കുന്നുണ്ട്. ഈയവസരത്തില്‍ ഇതിനായി ഇറങ്ങിത്തിരിച്ച പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് എല്ലാവിധ ആശംസകളും നേരുന്നു.

പേരാമ്പ്രന്യൂസ് ഡോട്ട് കോമിന് ആശംകള്‍ നേരുന്നുവെന്ന് പേരാാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വികെ പ്രമോദ്

പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന പേരാമ്പ്രന്യൂസ് ഡോട്ട് കോമിന് ആശംകള്‍ നേരുന്നുവെന്ന് പേരാാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വികെ പ്രമോദ് പറഞ്ഞു. പേരാമ്പ്രയില്‍ പല വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എംഎല്‍െയുടെ നേതൃത്വത്തില്‍ തന്നെ പേരാമ്പ്രയിലെ ബൈപ്പാസ് വളരെ പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യമാവുമെന്നാണ് മനസ്സിലാക്കുന്നത്. പേരാമ്പ്രയുടെ മുഖച്ഛായ മാറുന്ന നിലയിലേക്കുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.പുതിയ ഭരണസമിതി നിലവില്‍ വന്നതിനുശേഷം ആഗ്രഹിക്കുന്നത് പേരാമ്പ്രയില്‍ ഒരു പൊതുവിടം ഉണ്ടാവണമെന്നാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കോ ഒരു പൊതുപരിപാടി നടത്താനുള്ള സ്ഥലം ഇല്ലാത്ത സാഹചര്യം പേരാമ്പ്രയില്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഗണിച്ചുകൊണ്ടുതന്നെ പേരാമ്പ്ര മാര്‍ക്കറ്റിനടുത്ത് മരക്കണ്ടി സ്‌ക്വയര്‍ എന്ന പേരില്‍ പത്തോ നൂറ്റമ്പതോ പേര്‍ക്കിരിക്കാവുന്ന ഒരു പൊതുവിടം ആലോചിക്കുന്നുണ്ട്. മറ്റൊന്ന് സാസ്‌ക്കാരിക നിലയം വേണ്ട വിധത്തില്‍ നവീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. പേരാമ്പ്രയില്‍ നടക്കാനിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിലൂടെ അറിയാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെടി രാജന്‍

പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെടി രാജന്‍ പറഞ്ഞു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടുന്ന എല്ലാ വാര്‍ത്തകളും ഈ ന്യൂസ് ഡോട്ട് കോമിലൂടെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

പേരാമ്പ്ര ന്യൂസ് ഡോട്ട് കോം എന്ന പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നുവെന്ന് തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സികെ ഗിരീഷ്

പേരാമ്പ്രയിലേയും സമീപ്രദേശങ്ങളിലേയും വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് പേരാമ്പ്ര ന്യൂസ് ഡോട്ട് കോം എന്ന പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നുവെന്ന് തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സികെ ഗിരീഷ് പറഞ്ഞു.

പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ആശംസകള്‍ നേരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍പി ബാബു

പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രമായി പേരാമ്പ്ര ന്യൂസ് ഡോട്ട് കോം തുടങ്ങുന്നു എന്നറിയുന്നതില്‍ സന്തോഷം രേഖപ്പെടുത്തുന്നുവെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍പി ബാബു പറഞ്ഞു. ഇന്നു വൈകുന്നേരം ആറിനാണ് ഔദ്യോഗികമായി പ്രചാരണം ആരംഭിക്കുന്നത്. ഇതിന്റെ അണിയറ പ്രവര്‍ത്തകരെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഭിനന്ദിക്കുകയാണ്. നമ്മുടെ ചുറ്റുപാടില്‍ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ബഹുജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ചാനലായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നു. ബ്ലോക്ക് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. നിങ്ങളുടെ നിര്‍ദ്ദേശങ്ങളെയെല്ലാം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, പേരാമ്പ്ര ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ഇവ രണ്ടും നടത്തിക്കൊണ്ടുപോകുന്നതില്‍ പൊതുജനങ്ങളുടെ സഹായം നാളിതുവരെ ലഭിച്ചിട്ടുണ്ട്. നാളേയും പ്രതീക്ഷിക്കുകയാണ്. ഈ വാര്‍ത്താചാനലിന് ആശംസകളും അര്‍പ്പിക്കുകയാണ്.

ഈ സംരംഭത്തിന് എല്ലാ വിധ പിന്തുണയും അര്‍പ്പിക്കുന്നുവെന്ന് കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ശശി

പേരാമ്പ്ര ആസ്ഥാനമായി പേരാമ്പ്ര ന്യൂസ് ഡോട്ട് കോം തുടങ്ങുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ശശി പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലത്തിലേയും പരിസര പ്രദേശങ്ങളിലേയും പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വലിയ സംഭാവനകള്‍ ചെയ്യാന്‍ ന്യൂസ് ഡോട്ട് കോമിന് സാധ്യമാവട്ടെയെന്ന് ആശംസിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിധ പിന്തുണയും അര്‍പ്പിച്ചുകൊണ്ട് നിര്‍ത്തുന്നു.