പേരാമ്പ്ര ദാറുന്നുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ വിവിധ വിഷയങ്ങളിലായി സീറ്റൊഴിവ്
പേരാമ്പ്ര: പേരാമ്പ്ര ദാറുന്നുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ വിവിധ വിഷയങ്ങളിലായി പട്ടികജാതി/പട്ടികവര് വിഭാഗങ്ങള്‍ക്കായി സംവരണം ചെയത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം, ബി.എസ്സ്.സി സൈക്കോളജി, കെമസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് സീറ്റൊഴിവുള്ളത്.
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 11 ന് രാവിലെ 10 മണിക്ക് കോളജ് ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്കായി 7740 888 000 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.