പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല; കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് പുറത്താക്കി


പേരാമ്പ്ര: റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാതിരുന്ന കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് പുറത്താക്കി. പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിച്ച കരാറുകാരനെയാണ് പുറത്താക്കിയത്. കാസര്‍കോഡ് എം.ഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തത്.

2020 മേയ് മാസം 29നാണ് റോഡ് പണി ആരംഭിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തികരിക്കാനായിരുന്നു കരാര്‍. ഇതിനായി 10 കോടി രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു.

സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടും. പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി. കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ ടെര്‍മിനേറ്റ് ചെയ്യുകയാണ് ചെയ്തത്.

ദേശീയ പാത 766ല്‍ നടക്കുന്ന പ്രവര്‍ത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് കരാര്‍ രംഗത്തെ ശക്തരായ നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനും കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.