പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം


പേരാമ്പ്ര: പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി 13 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചു.

ചക്കിട്ടപ്പാറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൈതോത്ത് പളളിയറക്കണ്ടി റോഡ് വഴിയും പേരാമ്പ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിഴക്കന്‍ പേരാമ്പ്ര നിന്ന് പൈതോത്ത് – കണ്ണിപ്പൊയില്‍ റോഡ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.