പേരാമ്പ്ര ടൗണില്‍ നിരവധി പേരെ ആക്രമിച്ച തെരുവുനായയെ നാട്ടുകാര്‍ അടിച്ച് കൊന്നു (വീഡിയോ കാണാം)


പേരാമ്പ്ര: പേരാമ്പ്ര ടൗണിനെ ഒരു പകല്‍ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ തെരുവുനായയെ നാട്ടുകാര്‍ അടിച്ച് കൊന്നു. നിരവധി പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായയെയാണ് അടിച്ച് കൊന്നത്.

പതിനാറോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. പലരുടെയും മുറിവ് വലുതാണ്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സ നല്‍കി.

പേരാമ്പ്ര ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ്, കൈതക്കല്‍ എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


വീഡിയോ കാണാം: