പേരാമ്പ്ര – ചെമ്പ്ര റോഡിന്റെ നവീകരണ പ്രവൃത്തി ഏല്‍പ്പിച്ച കരാറുകാരനെ അയോഗ്യനാകണമെന്ന് മുസ്ലിം ലീഗ് വയലാളി മേഖല
പേരാമ്പ്ര: രണ്ടു വര്‍ഷത്തിലധികമായി നവീകരണ പ്രവര്‍ത്തനം തുടങ്ങിയ പേരാമ്പ്ര-ചെമ്പ്ര റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ തയ്യാറാക്കാത്ത കരാറുകാരനെ അയോഗ്യനാക്കാന്‍ തയ്യാറാക്കണമെന്ന് മുസിലിം ലീഗ് വയലാളി മേഖലാ പ്രവര്‍ത്തക സംഗമം(നാട്ടു പച്ച) സര്‍ക്കാറിനോട് ആവശ്യപെട്ടു. പേരാമ്പ്ര താനിക്കണ്ടി റോഡിന്റെ പണി പുതിയ കരാറുകാരനെ ഏല്‍പ്പിച്ചത് പോലെ പേരാമ്പ്ര -ചെമ്പ്ര റോഡ് പണിയും പുതിയ കരാറുകാരന് നല്‍കാന്‍ തയ്യറാകണമെന്നും ലീഗ് ആവശ്യപ്പെട്ടു. റോഡ് പണി പൂര്‍ത്തീകരിക്കാത്തപക്ഷം സമര പരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസിസ് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു. വി.കെ കോയക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എന്‍. അഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
ആര്‍.കെ.മുനീര്‍, ടി.കെ.എ.ലത്തീഫ്, എം.കെ.സി കുട്ട്യാലി, സൗഫി താഴക്കണ്ടി, പുതുക്കുടി അബ്ദുറഹ്‌മാന്‍, കെ.പി റസാഖ്, സി.പി ഹമീദ്, പി.കെ റഹീം, വി.കെ സക്കീന, എം.കെ ജമീല, വി.ആലിഹസ്സന്‍, ആര്‍.കെ മുഹമ്മദ്, ആയടത്തില്‍ അമ്മദ്, കെ.സി റസാഖ്, വി.നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി. മുഹമ്മദ് സ്വാഗതവും വി.റസാഖ് നന്ദിയും പറഞ്ഞു.