പേരാമ്പ്ര ഗവണ്‍മെന്റ് ഐ.ടി.ഐയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ സബ്മിഷന് മന്ത്രിയുടെ മറുപടി (വീഡിയോ കാണാം)
പേരാമ്പ്ര: മുതുകാട് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവണ്‍മെന്റ് ഐടിഐക്ക് റവന്യു വകുപ്പില്‍ നിന്ന് അനുവദിച്ചിരിക്കുന്ന ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിയമ സഭയില്‍ പറഞ്ഞു. ഐ.ടി.ഐയ്ക്കായി അനുവദിച്ചിരിക്കുന്ന ഭൂമിയില്‍ സമയബന്ധിതമായി കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നുള്ള ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കെട്ടിട നിര്‍മ്മാണത്തിനുള്ള സാങ്കേതിക അനുമതിക്കാവശ്യമുള്ള സിവില്‍ വര്‍ക്കുകളുടെയും ഇലട്രിക്കല്‍ വര്‍ക്കുകളുടെയും ഡീറ്റെയില്‍ഡ് എസ്റ്റിമേറ്റ് നവംബര്‍ ഇരുപതോടെ തയ്യാറാക്കുമെന്നും നബംബര്‍ മാസം അവസാനത്തോടെ സിവില്‍ വര്‍ക്കുകളും ഇലട്രിക്കല്‍ വര്‍ക്കുകളും ഒരുമിച്ചുള്ള കോംബോ സെറ്റ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് അറിയിട്ടിട്ടുണ്ടെന്നും മന്ത്രി നിയമ സഭയില്‍ പറഞ്ഞു.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് 2017 ജനുവരി മൂന്ന് മുതലാണ് ഗവണ്‍മെന്റ് ഐടിഐ പ്രവര്‍ത്തനമാരംഭിച്ചത്. നാല് ട്രെയിഡുകളിലായി എട്ട് ബാച്ചുകളാണുള്ളത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി 150 ന് മുകളില്‍ വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പ്രത്യേകം സൗകര്യം ചെയ്ത് കൊടുത്ത് വാടക കെട്ടിടത്തിലാണ് ഐടിഐ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
വീഡിയോ കാണാം