പേരാമ്പ്ര ഗവ. ഐ.ടി.ഐയിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ


പേരാമ്പ്ര: പേരാമ്പ്ര ഐ.ടി.ഐ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾക്ക് വൻ വിജയം. ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ, ആർട്സ് സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സീറ്റുകളിൽ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന ചെയർമാൻ, കൗൺസിലർ എന്നീ രണ്ട് സീറ്റുകളിൽ ചരിത്ര ലീഡോടെയാണ് എസ്. എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചത്.

ചെയർമാൻ (അജൽ കെ.കെ), ജനറൽ സെക്രട്ടറി (അമൃത ഇ.എം), കെ.എസ്.ഐ.ടി.സി (കാർത്തിക് വിശ്വാസ്), മാഗസിൻ എഡിറ്റർ (നവ്യ പങ്കജ്), ആർട്സ് സെക്രട്ടറി (അമൃത കെ.പി), ജനറൽ ക്യാപ്റ്റൻ സ്പോർട്സ് (ഷാനു വിജയൻ) എന്നീ സീറ്റുകളിലാണ് എസ്.എഫ്.ഐ വിജയിച്ചത്.