പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം
പേരാമ്പ്ര: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ നടന്ന ബോംബേറിൽ വ്യാപകമായ പ്രതിഷേധം. ഓഫീസിന് നേരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ അക്രമത്തിന് ശ്രമിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പൊലീസിനെ അറിയിച്ചെങ്കിലും വേണ്ടത്ര മുൻകരുതൽ എടുക്കാത്തതാണ് ബോംബേറിൽ കലാശിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
ബോംബേറിനെ തുടര്‍ന്ന് ഓഫീസിന് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 2019 ല്‍ ഉദ്ഘാടനം ചെയ്ത മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് മൂന്നാം തവണയാണ് അക്രമിക്കപ്പെടുന്നത്.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, മുസ്ലിം ലീഗ് നേതാക്കളായ എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, ഡി.സി.സി ജനറൽ സെക്രട്ടറി ഇ.അശോകന്‍, മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാല്‍ തുടങ്ങിയവര്‍ ആക്രമിക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ചു.
വൈകീട്ട് വന്‍ പ്രതിഷേധപ്രകടനം നടന്നിരുന്നു. കെ. ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, കെ. മധുകൃഷ്ണന്‍, പി.കെ രാഗേഷ്, പി.എസ് സുനില്‍കുമാര്‍, പി.എം പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, ഇ.ടി സരീഷ്, എസ്. സുനന്ദ്, വി.ടി സൂരജ്, അര്‍ഡജുന്‍ കറ്റയാട്ട്, വി.വി ദിനേശന്‍, വിനോദന്‍ കല്ലൂര്‍, പുതുക്കോട്ട് രവീന്ദ്രന്‍, അശോകന്‍ മുതുകാട് എന്നിവർ നേതൃത്വം നല്‍കി.