പേരാമ്പ്ര കുയിമ്പില്‍ പാലത്തില്‍ മുസ്ലീം യൂത്ത് ലീഗ് നില്‍പ്പ് സമരം നടത്തി


പേരാമ്പ്ര: പേരാമ്പ്ര കുയിമ്പില്‍ പാലത്തില്‍ മുസ്ലീം യൂത്ത് ലീഗ് നില്‍പ്പ് സമരം നടത്തി. ആരാധനാലയങ്ങള്‍ക്ക് അനുമതി നിഷേധം, ഇന്ധന വില വര്‍ധനവ്, വ്യാപാര സ്ഥാപനങ്ങളുടെ അടച്ചു പൂട്ടല്‍, വാക്‌സിന്‍ വിതരണത്തിലെ അപാകത എന്നിവ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

നില്‍പ്പ് സമരം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജൗഹര്‍ പാലേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സീനിയര്‍ നേതാവ് പാറേമ്മല്‍ അബ്ദുള്ള, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്തു. പി.ടി മുഹമ്മദ് ഉനൈസ് സ്വാഗതവും സി.കെ ജുനൈദ് നന്ദിയും പറഞ്ഞു.